Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Without Bright

ഓ​ർ​മ​ക​ൾ തി​ള​ങ്ങാ​തെ, മ​ധു​ര​ങ്ങ​ൾ​ പാ​ടാ​തെ...

മ​​​​​നു​​​​​ഷ്യ​​​​​ന്‍റെ ഓ​​​​​ർ​​​​​മ​​​ക​​​​​ൾ​​​​​ക്കും ഇ​​​​​ന്ന​​​​​ത്തെ അ​​​​​തി​​​​​വേ​​​​​ഗ​​​​​ത്തി​​​​​ലു​​​​​ള്ള ജീ​​​​​വി​​​​​ത​​​​​ത്തി​​​​​നും ത​​​​​മ്മി​​​​​ൽ ആ​​​​​ദൃ​​​​​ശ്യ​​​​​മാ​​​​​യ ബ​​​​​ന്ധ​​​​​മു​​​​​ണ്ടോ? പ്ര​​​​​ശ​​​​​സ്ത ചെ​​​​​ക്ക് / ഫ്ര​​​​​ഞ്ച് എ​​​​​ഴു​​​​​ത്തു​​​​​കാ​​​​​ര​​​​​നാ​​​​​യ മി​​​​​ല​​​​​ൻ കു​​​​​ന്ദേ​​​​​ര ‘സ്ലോ​​​​​ന​​​​​സ്’ എ​​​​​ന്ന നോ​​​​​വ​​​​​ലി​​​​​ൽ ഈ ​​​​​പ്ര​​​​​ശ്ന​​​​​ത്തെ ത​​​​​ത്ത്വ​​​​​ചി​​​​​ന്ത​​​​​യു​​​​​ടെ ആ​​​​​ഴ​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കു​​​​​ന്നു​​​​​ണ്ട്.

ആ​​​​​ധു​​​​​നി​​​​​ക ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ന്‍റെ വേ​​​​​ഗ​​​​​ത്തെ​​​യും ഓ​​​​​ർ​​​​​മ​​​​​ക​​​​​ളു​​​​​ടെ നി​​​​​ല​​​​​നി​​​​​ൽ​​​​​പ്പി​​​​​നെ​​​​​യും അ​​​​​ത്യ​​​​​ധി​​​​​കം സ​​​​​ങ്കീ​​​​​ർ​​​ണ​​​​​വും കാ​​​​​വ്യാ​​​​​ത്മ​​​​​ക​​​​​വു​​​​​മാ​​​​​യ ഒ​​​​​രു സ​​​​​മ​​​​​വാ​​​​​ക്യ​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് കു​​​​​ന്ദേ​​​​​ര കോ​​​​​ർ​​​​​ത്തി​​​​​ണ​​​​​ക്കു​​​​​ന്ന​​​​​ത്. ആ ​​​​​സ​​​​​മ​​​​​വാ​​​​​ക്യം ഇ​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ്: The degree of slowness is directly proportional to the intensity of memory; the degree of speed is directly proportional to the intensity of forgetting.

എ​​​​​ത്രമാ​​​​​ത്രം ഓ​​​​​ർ​​​​​ക്കാ​​​​​ൻ ഇ​​​​​ഷ്‌​​​ട​​​​​പ്പെ​​​​​ടു​​​​​ന്നു​​​​​വോ, അ​​​​​ത്ര​​​മാ​​​​​ത്രം ന​​​​​മ്മു​​​​​ടെ ചു​​​​​വ​​​​​ടു​​​​​ക​​​​​ൾ സാ​​​​​വ​​​​​ധാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ക്കു​​​​​ന്നു. എ​​​​​ത്ര മാ​​​​​ത്രം മ​​​​​റ​​​​​ക്ക​​​​​ണോ, അ​​​​​ത്ര​​​​​മാ​​​​​ത്രം നാം ​​​​​വേ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​കു​​​​​ന്നു . അ​​​​​ല്പം കൂ​​​​​ടി ല​​​​​ളി​​​​​ത​​​​​മാ​​​​​ക്കി​​​​​യാ​​​​​ൽ, എ​​​​​ല്ലാം മ​​​​​റ​​​​​ക്കാ​​​​​ൻ വേ​​​​​ഗ​​​​​ത്തി​​​​​ൽ പോ​​​​​ക​​​​​ണം. ഓ​​​​​ർ​​​​​ക്കാ​​​​​ൻ പ​​​​​തു​​​​​ക്കെ​​ പോ​​​​​ക​​​​​ണം.

സ​​​​​മ​​​​​വാ​​​​​ക്യ​​​​​ത്തി​​​​​ന്‍റെ ക​​​​​ഥാ​​​​​രൂ​​​​​പ​​​​​മാ​​​​​ണ് നോ​​​​​വ​​​​​ലി​​​​​ന്‍റെ ഒ​​​​​രു ഭാ​​​​​ഗം. പാ​​​​​രീ​​​​​സി​​​​​ലെ രാ​​​​​ജ​​​​​കൊ​​​​​ട്ടാ​​​​​ര​​​​​ത്തി​​​​​ലാ​​​​​ണ് ക​​​​​ഥ ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​ത്. കാ​​​​​ലം പ​​​തി​​​നെ​​​ട്ടാം നൂ​​​​​റ്റാ​​​​​ണ്ട്. കൊ​​​​​ട്ടാ​​​​​ര​​​​​ത്തി​​​​​ലെ പ്ര​​​​​ഭ്വി ഒ​​​​​രു ഷെ​​​​​വ​​​​​ലി​​​​​യ​​​​​റു​​​​​മാ​​​​​യി പ്ര​​​​​ണ​​​​​യ​​​​​ത്തി​​​​​ലാ​​​കു​​​​​ക​​​​​യും അ​​​​​വ​​​​​ർ രാ​​​​​ത്രി കൊ​​​​​ട്ടാ​​​​​ര​​​​​ത്തി​​​​​ൽ ചെ​​​​​ല​​​​​വ​​​​​ഴി​​​​​ക്കു​​​​​ക​​​​​യും​​​​​ചെ​​​​​യ്യു​​​​​ന്നു.​​ വ​​​​​ള​​​​​രെ സാ​​​​​വ​​​​​ധാ​​​​​ന​​​​​മാ​​​​​ണ് അ​​​​​വ​​​​​ർ രാ​​​​​ത്രി ആ​​​​​സ്വ​​​​​ദി​​​​​ച്ച​​​​​ത്.​​ ഒ​​​​​ന്നി​​​​​നും തി​​​​​ടു​​​​​ക്കം ​​കൂ​​​​​ട്ടി​​​​​യി​​​​​ല്ല. വേ​​​​​ഗം ഇ​​​​​ന്ദ്രി​​​​​യാ​​​​​നു​​​​​ഭൂ​​​​​തി​​​​​ക​​​​​ളു​​​​​ടെ സൂ​​​​​ക്ഷ്മ​​​​​ത​​​​​യെ ന​​​​​ശി​​​​​പ്പി​​​​​ക്കു​​​​​മെ​​​​​ന്ന് ഇ​​​​​രു​​​​​വ​​​​​ർ​​​​​ക്കു​​​​​മ​​​​​റി​​​​​യാം.

രൂ​​​​​പ​​​​​മി​​​​​ല്ലാ​​​​​ത്ത ഒ​​​​​ന്നി​​​​​നെ​​​​​യും മ​​​​​നു​​​​​ഷ്യ​​​​​ന് ഓ​​​​​ർ​​​​​മി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യി​​​​​ല്ല. ത​​​​​ങ്ങ​​​​​ളു​​​​​ടെ സ​​​​​മാ​​​​​ഗ​​​​​മ​​​​​ത്തി​​​​​ന് വ്യ​​​​​ക്ത​​​​​മാ​​​​​യ രൂ​​​​​പ​​​​​വും ഘ​​​​​ട​​​​​ന​​​​​യും ന​​​​​ൽ​​​​​കാ​​​​​നാ​​​​​ണ് അ​​​​​വ​​​​​ർ ശ്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​​​​നി എ​​​​​ന്നും ഈ ​​​​​രാ​​​​​ത്രി ഓ​​​​​ർ​​​​​ക്ക​​​​​ണം. അ​​​​​വ​​​​​ർ രാ​​​​​ത്രി​​​​​യെ പ​​​​​ല യാ​​​​​മ​​​​​ങ്ങ​​​​​ളാ​​​​​യി പ​​​​​കു​​​​​ത്ത് ഓ​​​​​രോ​​​​​ന്നി​​​​​നും വ്യ​​​​​ത്യ​​​​​സ്ത​​​​​മാ​​​​​യ അ​​​​​നു​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളു​​​​​ടെ ചാ​​​​​യം​​ കൊ​​​​​ടു​​​​​ത്തു. മ​​​​​ല​​​​​യാ​​​​​ള​​​​​ത്തി​​​​​ൽ ക​​​​​ട​​​​​മ്മ​​​​​നി​​​​​ട്ട രാ​​​​​മ​​​​​കൃ​​​​​ഷ്ണ​​​​​ൻ എ​​​​​ഴു​​​​​തി​​​​​യ​​​​​തു​​​​​പോ​​​​​ലെ: “വി​​​​​സ്മ​​​​​യം​​​​​പോ​​​​​ലെ ല​​​​​ഭി​​​​​ക്കും നി​​​​​മി​​​​​ഷ​​​​​ത്തി​​​​​ന് അ​​​​​ർ​​​​​ഥം​​​​​കൊ​​​​​ടു​​​​​ത്തു പൊ​​​​​ലി​​​​​പ്പി​​​​​ച്ചെ​​​​​ടു​​​​​ക്കു​​​​​ക​​​​​യാ​​​​​ണ​​​​​വ​​​​​ർ.”

നോ​​​​​വ​​​​​ൽ തു​​​​​ട​​​​​രു​​​​​മ്പോ​​​​​ൾ ന​​​​​മ്മ​​​​​ൾ പ​​​​​തി​​​​​നെ​​​​​ട്ടാം നൂ​​​​​റ്റ​​​​​ാണ്ട് പി​​​​​ന്നി​​​​​ട്ട് ഇ​​​​​രു​​​​​പ​​​​​താം നൂ​​​​​റ്റാ​​​​​ണ്ടി​​​​​ലെ​​​​​ത്തു​​​​​ന്നു. അ​​​​​തേ കൊ​​​​​ട്ടാ​​​​​ര​​​​​ത്തി​​​​​ൽ മ​​​​​റ്റൊ​​​​​രു പ്ര​​​​​ണ​​​​​യനാ​​​​​ട​​​​​കം.​​ ഇ​​​​​രു​​​​​പ​​​​​താം നൂ​​​​​റ്റാ​​​​​ണ്ടി​​​​​ലെ കാ​​​​​മു​​​​​ക​​​​​ന് പേ​​​​​രു​​​​​ണ്ട്; വി​​​​​ൻ​​​​​സെ​​​​​ന്‍റ്. അ​​​​​യാ​​​​​ൾ ജൂ​​​​​ലി​​​​​യെ ക​​​​​ണ്ട​​​​​മാ​​​​​ത്ര​​​​​യി​​​​​ൽ ഇ​​​​​ഷ്‌​​​ട​​​പ്പെ​​​​​ട്ടു.​​ പി​​​​​ന്നെ അ​​​​​യാ​​​​​ൾ​​​​​ക്ക് കാ​​​​​ത്തു​​​​​നി​​​​​ൽ​​​​​ക്കാ​​​​​ൻ മ​​​​​ന​​​​​സി​​​​​ല്ല. പെ​​​​​ൺ​​​​​കു​​​​​ട്ടി​​​​​യു​​​​​ടെ സ​​​​​മ്മ​​​​​തം ഉ​​​​​ട​​​​​ൻ കി​​​​​ട്ട​​​​​ണം. വേ​​​​​ഗ​​​​​ത്തി​​​ൽ അ​​​​​വ​​​​​ളെ സ്വ​​​​​ന്ത​​​​​മാ​​​​​ക്ക​​​​​ണം.

എ​​​​​ന്തി​​​​​നും ഏ​​​​​തി​​​​​നും പെ​​​​​ട്ടെ​​​​​ന്ന് ഫ​​​​​ലം കി​​​​​ട്ട​​​​​ണ​​​​​മെ​​​​​ന്ന വേ​​​​​ഗ​​​​​ത്തി​​​​​ന്‍റെ സ​​​​​മ​​​​​വാ​​​​​ക്യ​​​​​മാ​​​​​ണ് അ​​​​​വ​​​​​നെ ന​​​​​യി​​​​​ക്കു​​​​​ന്ന​​​​​ത്. വി​​​​​ൻ​​​​​സെ​​​​​ന്‍റി​​​ന്‍റെ പ്ര​​​​​ണ​​​​​യാ​​​​​ഭ്യാ​​​​​സ​​​​​ങ്ങ​​​​​ൾ ദ​​​​​യ​​​​​നീ​​​​​യ​​​​​മാ​​​​​യി പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ക​​​​​യും അ​​​യാ​​​ൾ പ​​​​​രി​​​​​ഹാ​​​​​സ്യ​​​​​നാ​​​​​കു​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്നു.
തു​​​​​ട​​​​​ർ​​​​​ന്നു​​ കാ​​​​​ണു​​​​​ന്ന​​​​​ത് പ​​​​​തി​​​​​നെ​​​​​ട്ടാം നൂ​​​​​റ്റാ​​​​​ണ്ടി​​​​​ലെ മ​​​​​ന്ദ​​​​​കാ​​​​​മു​​​​​ക​​​​​നും ഇ​​​​​രു​​​​​പ​​​​​താം നൂ​​​​​റ്റാ​​​​​ണ്ടി​​​​​ലെ ദ്രു​​​​​ത​​​​​കാ​​​​​മു​​​​​ക​​​​​നും ക​​​​​ണ്ടു​​​​​മു​​​​​ട്ടു​​​​​ന്ന​​​​​താ​​​​​ണ്. വി​​​​​ൻ​​​​​സെ​​​ന്‍റ് ത​​​​​ലേ​​​​​രാ​​​​​ത്രി​​​​​യു​​​​​ടെ നാ​​​​​ണം​​​​​കെ​​​​​ട്ട ഓ​​​​​ർ​​​മ​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് ര​​​​​ക്ഷ​​​​​നേ​​​​​ടാ​​​​​ൻ ത​​​ന്‍റെ മോ​​​​​ട്ടോ​​​​​ർ​​​​​ സൈ​​​​​ക്കി​​​​​ളി​​​​​ൽ അ​​​​​തി​​​​​വേ​​​​​ഗം കു​​​​​തി​​​​​ച്ചു​​​പാ​​​​​യു​​​​​ക​​​​​യാ​​​​​ണ്. വേ​​​​​ഗ​​​​​ത്തി​​​​​ൽ ബൈ​​​​​ക്ക് ഓ​​​​​ടി​​​​​ക്കു​​​​​മ്പോ​​​​​ൾ ഒ​​​​​ന്നും ഓ​​​​​ർ​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യി​​​​​ല്ല. അ​​​​​യാ​​​​​​​ളു​​​​​ടെ ര​​​​​ക്ഷാ​​​​​മാ​​​​​ർ​​​ഗ​​​​​മാ​​​​​ണ് വേ​​​​​ഗം.​​ വേ​​​​​ഗ​​​​​ത്തി​​​​​ൽ പാ​​​​​യു​​​​​മ്പോ​​​​​ൾ കാ​​​​​ഴ്ച​​​​​ക​​​​​ളും ഓ​​​​​ർ​​​മ​​​​​യും രൂ​​​​​പ​​​​​ര​​​​​ഹി​​​​​ത​​​​​മാ​​​​​യ ദ്ര​​​​​വാ​​​​​വ​​​​​സ്ഥ​​​​​യെ പ്രാ​​​​​പി​​​​​ക്കു​​​​​ന്നു. വേ​​​​​ഗ​​​​​ത്തി​​​ൽ മ​​​​​റ്റൊ​​​​​ന്നു​​​​​മി​​​​​ല്ല; ഭൂ​​​​​ത​​​​​കാ​​​​​ല​​​​​വും ഭാ​​​​​വി​​​​​യു​​​​​മി​​​​​ല്ലാ​​​​​ത്ത വ​​​​​ർ​​​​​ത്ത​​​​​മാ​​​​​ന​​​​​കാ​​​​​ല​​​​​ത്തി​​​​​ന്‍റെ പ്ര​​​​​വാ​​​​​ഹം.

പ​​​​​തി​​​​​നെ​​​​​ട്ടാം​​​​​നൂ​​​​​റ്റാ​​​​​ണ്ടി​​​​​ലെ കാ​​​​​മു​​​​​ക​​​​​ൻ കൊ​​​​​ട്ടാ​​​​​ര​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് സാ​​​​​വ​​​​​ധാ​​​​​നം ര​​​​​ഥ​​​​​ത്തി​​​​​ൽ യാ​​​​​ത്ര​​ തി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.​​ മ​​​​​ന്ദ​​​​​മാ​​​​​യി ക​​​​​ല്ലോ​​​​​ല​​​​​ത്തി​​​​​ലെ തെ​​​​​ന്ന​​​​​ൽ​​​​​പോ​​​​​ലെ​​​​​യാ​​​​​ണ് യാ​​​​​ത്ര. അ​​​​​ഴ​​​​​കു​​​​​ള്ള രാ​​​​​ത്രി​​​​​യോ​​​​​ർ​​​​​മ​​​ക​​​​​ളു​​​​​ടെ ഓ​​​​​ള​​​​​ങ്ങ​​​​​ളെ കീ​​​​​റി​​​​​മു​​​​​റി​​​​​ക്കാ​​​​​ത്ത യാ​​​​​ത്ര. ഇ​​​​​പ്പോ​​​​​ൾ ആ​​​​​ദ്യ​​​​​ത്തെ സ​​​​​മ​​​​​വാ​​​​​ക്യം കു​​​​​റ​​​​​ച്ചു​​​​​കൂ​​​​​ടി വ്യ​​​​​ക്ത​​​​​മാ​​​​​യി. മ​​​​​റ​​​​​ക്കാ​​​​​ൻ വി​​​​​ൻ​​​​​സെ​​​​​ന്‍റ് കു​​​​​തി​​​​​ച്ചു​​​​​പാ​​​​​യു​​​​​ന്നു. ഷെ​​​​​വ​​​​​ലി​​​​​യ​​​​​ർ ഓ​​​​​ർ​​​​​ക്കാ​​​​​ൻ പ​​​​​തു​​​​​ക്കെ​​​​​പ്പോ​​​​​കു​​​​​ന്നു.

ഇ​​​​​നി സ​​​​​മ​​​​​വാ​​​​​ക്യം ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​തു നോ​​​​​ക്കൂ. ന​​​​​മ്മ​​​​​ൾ വ​​​​​ഴി​​​​​യി​​​​​ലൂ​​​​​ടെ ന​​​​​ട​​​​​ക്കു​​​​​ന്നു. അ​​​​​റി​​​​​യാ​​​​​തെ ഏ​​​​​തോ കാ​​​​​ര്യം ഓ​​​​​ർ​​​​​ത്തു​​​​​പോ​​​​​കു​​​​​ക​​​​​യാ​​​​​ണ്. ആ ​​​​​ഓ​​​​​ർ​​​​​മ​​​​​യി​​​​​ൽ ല​​​​​യി​​​​​ക്കു​​​​​മ്പോ​​​​​ൾ ന​​​​​ട​​​​​ത്ത​​​​​ത്തി​​​ന്‍റെ വേ​​​​​ഗം എ​​​​​പ്ര​​​​​കാ​​​​​ര​​​​​മാ​​​​​യി​​​​​രി​​​​​ക്കും? കു​​​​​റ​​​​​ഞ്ഞി​​​​​ട്ടു​​​​​ണ്ടാ​​​​​വി​​​​​ല്ലേ?

പ​​​​​ണ്ട് മ​​​​​നു​​​​​ഷ്യ​​​​​ൻ ആ​​​​​സ്വ​​​​​ദി​​​​​ച്ച ക​​​​​ല​​​​​ക​​​​​ൾ​​​​​ക്കും വാ​​​​​യി​​​​​ച്ച സാ​​​​​ഹി​​​​​ത്യ​​​​​ത്തി​​​​​നും സാ​​​​​വ​​​​​ധാ​​​​​ന​​​​​ത​​​​​യു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. ക​​​​​ഥ​​​​​ക​​​​​ളി ഉ​​​​​ദാ​​​​​ഹ​​​​​ര​​​​​ണ​​​​​മാ​​​​​യി എ​​​​​ടു​​​​​ക്കൂ. കേ​​​​​വ​​​​​ലം കാ​​​​​ണ​​​​​ലാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല; മ​​​​​റി​​​​​ച്ച് കാ​​​​​ല​​​​​ത്തെ പ​​​​​തി​​​​​ഞ്ഞ താ​​​​​ള​​​​​ത്തി​​​​​ൽ അ​​​​​നു​​​​​ഭ​​​​​വി​​​​​ക്ക​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. ആ​​​​​ട്ട​​​​​വി​​​​​ള​​​​​ക്കി​​​​​നു മു​​​​​ന്നി​​​ലെ ഭാ​​​​​വ​​​​​വി​​​​​സ്താ​​​​​രം അ​​​​​നു​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളു​​​​​ടെ ആ​​​​​ഴ​​​​​ത്തി​​​​​ലേ​​​​​ക്കു​​​​​ള്ള യാ​​​​​ത്ര​​​​​യാ​​​​​ണ്.​​ ക്ലാ​​​​​സി​​​​​ക് ക​​​​​ല​​​​​ക​​​​​ൾ​​​​​ക്കു മാ​​​​​ത്ര​​​​​മ​​​​​ല്ല, നാ​​​​​ടോ​​​​​ടി​​ കല​​​​​ക​​​​​ൾ​​​​​ക്കും സാ​​​​​വ​​​​​ധാ​​​​​ന​​​​​ത​​​​​യു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. സം​​​​​ഗീ​​​​​തം രാ​​​​​ഗ​​​​​ങ്ങ​​​​​ളെ വി​​​​​സ്ത​​​​​രി​​​​​ച്ചു. നൃ​​​​​ത്ത​​​​​വും ബാ​​​​​ലെ​​​​​യും നാ​​​​​ട​​​​​ക​​​​​ങ്ങ​​​​​ളും പാ​​​​​ടി​​​​​യും ആ​​​​​ടി​​​​​യും അ​​​​​ഭി​​​​​ന​​​​​യി​​​​​ച്ചും നി​​​​​മി​​​​​ഷ​​​​​ങ്ങ​​​​​ളെ വി​​​​​സ്തൃ​​​​​ത​​​​​മാ​​​​​ക്കി.

മ​​​​​നു​​​​​ഷ്യ​​​​​ന്‍റെ ഇ​​​​​ന്നു​​​​​വ​​​​​രെ​​​​​യു​​​​​ള്ള സാ​​​​​ങ്കേ​​​​​തി​​​​​കാ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ങ്ങ​​​​​ൾ കൂ​​​​​ടു​​​​​ത​​​​​ൽ​​​​​ക്കൂ​​​​​ടു​​​​​ത​​​​​ൽ വേ​​​​​ഗ​​​​​ത്തി​​​​​നു വേ​​​​​ണ്ടി​​​​​യു​​​​​ള്ള​​​​​താ​​​​​യി​​​​​രു​​​​​ന്നു. ഉ​​​​​രു​​​​​ളു​​​​​ന്ന ച​​​​​ക്ര​​​​​ങ്ങ​​​​​ൾ തു​​​​​ട​​​​​ങ്ങി ആ​​​​​വി​​​​​യ​​​​​ന്ത്ര​​​​​വും പ്ര​​​​​കാ​​​​​ശ​​​​​വേ​​​​​ഗ​​​​​ത്തി​​​​​ൽ സ​​​​​ഞ്ച​​​​​രി​​​​​ക്കു​​​​​ന്ന ഇ​​​​​ന്‍റ​​​ർ‌​​​നെ​​​റ്റ്‌​​​ വ​​​​​രെ വേ​​​​​ഗാ​​​​​വേ​​​​​ശം എ​​​​​ത്തി​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്നു. മാ​​​​​ന​​​​​വ​​​​​ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ബ​​​​​ല​​​​​ഹീ​​​​​ന​​​​​ർ മാ​​​​​ത്ര​​​​​ല്ല, വേ​​​​​ഗം കു​​​​​റ​​​​​ഞ്ഞ​​​​​വ​​​​​രും കീ​​​​​ഴ​​​​​ട​​​​​ങ്ങി. വേ​​​​​ഗം കൂ​​​​​ടി​​​​​യ​​​​​ത് അ​​​​​തി​​​​​ജീ​​​​​വി​​​​​ച്ചു. അ​​​​​തി​​​​​വേ​​​​​ഗം കു​​​​​തി​​​​​ച്ചു​​​​​പാ​​​​​യു​​​​​ന്ന ലോ​​​​​ക​​​​​ത്താ​​​​​ണ് നാം ​​​​​ജീ​​​​​വി​​​​​ക്കു​​​​​ന്ന​​​​​ത്. ഗ​​​​​താ​​​​​ഗ​​​​​തം, വി​​​​​നി​​​​​മ​​​​​യ​​​​​ങ്ങ​​​​​ൾ, ജോ​​​​​ലി​​​​​ക​​​​​ൾ, തീ​​​​​രു​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ എ​​​​​ല്ലാം വേ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ണ്.

ല​​​​​ഹ​​​​​രി​​​​​പി​​​​​ടി​​​​​ക്കും വേ​​​​​ഗം

വേ​​​​​ഗ​​​​​ത്തി​​​ന് ഒ​​​​​രു വ​​​​​ശ്യ​​​​​ത​​​​​യു​​​​​ണ്ട്. ആ​​​​​ദ്യം ന​​​​​മ്മെ ആ​​​​​ക​​​​​ർ​​​​​ഷി​​​​​ക്കും. പി​​​​​ന്നെ ആ​​​​​വേ​​​​​ശി​​​​​ക്കും. അ​​​​​ടു​​​​​ത്ത ഘ​​​​​ട്ട​​​​​ത്തി​​​​​ൽ ന​​​​​മ്മെപ്പോ​​​​​ലും മ​​​​​റ​​​​​ക്കു​​​​​ന്ന ഉ​​​​​ന്മാ​​​​​ദ​​​​​ത്തി​​​​​ലാ​​​​​ക്കും.​​ പോ​​​​​പ് /റാ​​​​​പ് സം​​​​​ഗീ​​​​​തം യു​​​​​വ​​​​​ത​​​​​യി​​​​​ൽ നി​​​​​റ​​​​​യ്ക്കു​​​​​ന്ന ആ​​​​​വേ​​​​​ശ​​​​​വും ആ​​​​​ത്മ​​​​​വി​​​​​സ്മൃ​​​​​തി​​​​​യും ശ്ര​​​​​ദ്ധി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടാ​​​​​കു​​​​​മ​​​​​ല്ലോ.

വേ​​​​​ഗ​​​​​ത്തി​​​​​ൽ വി​​​​​നി​​​​​മ​​​​​യം ചെ​​​​​യ്യു​​​​​ന്ന ഭാ​​​​​ഷ​​​​​യാ​​​​​ണ് പു​​​​​തി​​​​​യ​​​​​കാ​​​​​ല​​​​​ത്തി​​​​​ന് പ്രി​​​​​യ​​​​​ങ്ക​​​​​ര​​​​​മാ​​​​​യ​​​​​ത്. ഇ​​​​​മോ​​​​​ജി​​​​​ക​​​​​ളും സ്റ്റി​​​​​ക്ക​​​​​റു​​​​​ക​​​​​ളും മ​​​​​നു​​​​​ഷ്യ​​​​​ഭാ​​​​​വ​​​​​ങ്ങ​​​​​ളെ എ​​​​​ളു​​​​​പ്പ​​​​​ത്തി​​​​​ൽ മ​​​​​റ്റൊ​​​​​രാ​​​​​ളി​​​​​ൽ എ​​​​​ത്തി​​​​​ക്കും. വാ​​​​​ക്കു​​​​​ക​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ അ​​​​​ർ​​​​​ധ​​​വും പൂ​​​​​ർ​​​​​ണ​​​​​വു​​​​​മാ​​​​​യ വി​​​​​രാ​​​​​മ​​​​​ങ്ങ​​​​​ളു​​​​​ണ്ട്. മൗ​​​​​ന​​​​​മു​​​​​ണ്ട്. പ​​​​​റ​​​​​ഞ്ഞ​​​​​തി​​​​​ല​​​​​ധി​​​​​ക​​​​​മു​​​​​ണ്ട്.

ചി​​​​​ത്ര​​​​​ങ്ങ​​​​​ൾ നി​​​​​ര​​​​​ന്ത​​​​​ര​​​​​മാ​​​​​യ ഒ​​​​​ഴു​​​​​ക്കാ​​​​​ണ്. ഇ​​​​​ൻ​​​​​സ്റ്റ​​​ഗ്രാ​​​​​മി​​​​​ലെ റീ​​​​​ലു​​​​​ക​​​​​ൾ നോ​​​​​ക്കൂ. ഒ​​​​​ന്നു തീ​​​​​രു​​​​​മ്പോ​​​​​ൾ മ​​​​​റ്റൊ​​​​​ന്ന്. അ​​​​​ന​​​​​ന്ത​​​​​മാ​​​​​യി നീ​​​​​ണ്ടുപോ​​​​​കു​​​​​ന്ന സ്ക്രോ​​​​​ളു​​​​​ക​​​​​ൾ.​​ വി​​​​​രാ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ല്ല. ചി​​​​​ന്തി​​​​​ക്കാനു​​​​​ള്ള ഇ​​​​​ട​​​​​വേ​​​​​ള​​​​​ക​​​​​ളു​​​​​മി​​​​​ല്ല. ഏ​​​​​ക​​​പ​​​​​ക്ഷീ​​​​​യ​​​​​മാ​​​​​യ ഒ​​​​​ഴു​​​​​ക്കാ​​​​​ണ്. ല​​​​​ളി​​​​​ത​​​​​മാ​​​​​യി പ​​​​​റ​​​​​ഞ്ഞാ​​​​​ൽ, തി​​​​​ര​​​​​ക്കു​​​​​ക​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ ഭാ​​​​​ഷ​​​​​യു​​​​​ടെ വ​​​​​ർ​​​​​ത്ത​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് സ​​​​​മ​​​​​യം നീ​​​​​ക്കി​​​​​വ​​​​​യ്ക്കാ​​​​​ൻ മ​​​​​റ​​​​​ന്നു​​​​​പോ​​​​​യ​​​​​വ​​​​​രാ​​​​​ണോ ന​​​​​മ്മ​​​​​ൾ?​​ എ​​​​​ങ്കി​​​​​ൽ ന​​​​​മ്മ​​​​​ൾ വേ​​​​​ഗ​​​​​ത്തി​​​ൽ ​​പാ​​​​​യു​​​​​ന്ന ആ ​​​​​തീ​​​​​വ​​​​​ണ്ടി​​​​​യി​​​​​ലാ​​​​​ണ്. 

Latest News

Corehub Up